Society Today
Breaking News

കൊച്ചി:  മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ (നീല മുത്തൂറ്റ്) പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് തങ്ങളുടെ സെക്യേര്‍ഡ്, റിഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ 16ാമത് പതിപ്പ് പ്രഖ്യാപിച്ചു. 1100 കോടി രൂപയുടെ ഷെല്‍ഫ് പരിധിയില്‍ നിന്നുള്ള 400 കോടി രൂപ സമാഹരിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. 100 കോടി രൂപയുടേതാണ് ആദ്യ ഇഷ്യു. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 300 കോടി രൂപ കൂടി കൈവശം വെക്കാനുള്ള അവകാശവുമുണ്ട്.  1000 രൂപ മുഖവിലയുള്ള ഇഷ്യു സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ചു. സെപ്റ്റംബര്‍ 14 വരെ ഇതു തുടരും. ഡയറക്ടര്‍ ബോര്‍ഡിന്റേയോ ഇതിനായി കമ്പനി രൂപീകരിക്കുന്ന കമ്മിറ്റിയുടേയോ അംഗീകാരത്തോടെ ആവശ്യമായ അനുമതികളോടെ സെബി എന്‍സിഎസ് റെഗുലേഷന്റെ 33എ റെഗുലേഷന്‍ പ്രകാരം ഇതു നേരത്തെ അവസാനിപ്പിക്കാനും സാധിക്കും.

ഒന്നാം ഗഡു ഇഷ്യുവിനു കീഴിലുള്ള എന്‍സിഡികള്‍ 24 മാസം, 36 മാസം, 60 മാസം, 96 മാസം എന്നിങ്ങനെയുള്ള കാലാവധികളാണ് മുന്നോട്ടു വെക്കുന്നത്.വ്യത്യസ്ത പദ്ധതികളിലായി പ്രതിമാസ, വാര്‍ഷിക കാലാവധി തീരുമ്പോഴുള്ള പണം നല്‍കല്‍ രീതികള്‍ ഇവയ്ക്കുണ്ടാകും. ഉപഭോക്താക്കള്‍ക്ക് ഇവയില്‍ നിന്നു സൗകര്യപ്രദമായി തെരഞ്ഞെടുപ്പു നടത്താനാവും.  8.65 ശതമാനം മുതല്‍ 9.43 ശതമാനം വരെയാണ് എന്‍സിഡി ഉടമകള്‍ക്കു ലഭിക്കുന്ന പ്രതിവര്‍ഷം എഫക്ടീവ് ഈല്‍ഡ്. ഒന്നാം ഗഡുവിന് കീഴില്‍ ഇഷ്യൂ ചെയ്ത ക്രിസില്‍ എഎ/സ്‌റ്റേബില്‍ റേറ്റിങ്ങുള്ള സെക്യേര്‍ഡ് എന്‍സിഡികള്‍ ബിഎസ്ഇയിലെ ഡെറ്റ് മാര്‍ക്കറ്റ് വിഭാഗത്തില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. തുടര്‍ന്നുള്ള വായ്പകള്‍, കമ്പനിയുടെ നിലവിലെ വായ്പാ ദാതാക്കള്‍ക്ക് പലിശ/മുതല്‍ എന്നിവ തിരിച്ചു നല്‍കല്‍ എന്നിവയ്ക്കും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും ആയിരിക്കും ഇതില്‍ നിന്നു ലഭിക്കുന്ന തുക ഉപയോഗിക്കുക.

രാജ്യ വ്യാപകമായി ഉപഭോക്താക്കള്‍ 136 വര്‍ഷത്തിലേറെയായി തങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസവും വിശ്വസ്തതയുമാണ് തങ്ങളുടെ ശക്തിയെന്നും മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ നിന്നുള്ള 16ാമത് എന്‍സിഡികള്‍ പ്രഖ്യാപിക്കാന്‍ ആഹ്ലാദമുണ്ടെന്നും ഷാജി വര്‍ഗീസ് പറഞ്ഞു.  ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ക്കും നിലവിലുള്ള ഉപഭോക്താക്കള്‍ക്കും ഇവിടെ ഉപഭോക്താവാകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും തങ്ങളുടെ വിവിധങ്ങളായ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതൊരു മികച്ച അവസരമാണ്. ആകര്‍ഷകമായ റിട്ടേണ്‍ നിരക്കും ഫ് ളെക്‌സിബിള്‍ കാലാവധിയും ക്രിസില്‍ എഎ/ സ്‌റ്റേബില്‍ റേറ്റിങും ഉള്ള ഈ ഇഷ്യൂവിന് നല്ല ഡിമാന്‍ഡാണ് പ്രതീക്ഷിക്കുന്നത്. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ മൊബൈല്‍ ആപ്പു വഴിയും ഉപഭോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Top